'കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരോട് ഒരു അഭ്യര്‍ത്ഥന. കേരളം ഗൗരവമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഇത്തരം ജീവികളുടെ പത്രസമ്മേളനം ബഹിഷ്‌കരിക്കുക. പിന്നെയെല്ലാം ശരിയാകും.'

Last Updated :20 January 2024, 8:20 am IST

News Now

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ എന്നിവരുടെ പത്രസമ്മേളനങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് നടന്‍ ഹരീഷ് പേരടി. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് പേരടിയുടെ പരാമര്‍ശം. 

'കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരോട് ഒരു അഭ്യര്‍ത്ഥന. കേരളം ഗൗരവമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഇത്തരം ജീവികളുടെ പത്രസമ്മേളനം ബഹിഷ്‌കരിക്കുക. പിന്നെയെല്ലാം ശരിയാകും.'-ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ 'മീഡിയാ മാനിയ' കൂടുകയാണെന്നും അതു ഒഴിവാക്കണമെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രസ്താവന. കൊറോണയെ സംബന്ധിച്ച് അടിക്കടി നടത്തുന്ന വാര്‍ത്താസമ്മേളനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചെന്നിത്തലയുടെ ആരോപണം. ഇതിനെ വിമര്‍ശിച്ച് സിനിമാ രംഗത്തുനിന്ന് ഉള്‍പ്പടെ നിരവധി പേരാണ് രംഗത്ത് വന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇത്തരം  ജീവികളുടെ പത്രസമ്മേളനം ബഹിഷ്‌കരിക്കുക'; ഹരീഷ് പേരടി