
News Now
ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

തൃശൂര്: തൃശ്ശൂര് പൂരം ചടങ്ങുകള് ഒരു ആനയുടെ പുറത്ത് നടത്താന് അനുമതി തേടി പാറമേക്കാവ് ദേവസ്വം ബോര്ഡ് നല്കിയ കത്ത് ജില്ലാ ഭരണകൂടം തള്ളി. അനുമതി നല്കാനാവില്ലെന്ന് ജില്ലാ കലക്ടര് പാറമേക്കാവ് ദേവസ്വത്തെ അറിയിച്ചു.
അഞ്ച് പേരില് കൂടുതല് ആളുകള് പങ്കെടുക്കില്ലെന്ന പാറമേക്കാവ് ദേവസ്വത്തിന്റെ ഉറപ്പും കലക്ടര് അംഗീകരിച്ചില്ല. നേരത്തെ തൃശൂര് പൂരം മുടങ്ങിയപ്പോഴും ഒരാനപ്പുറത്ത് ചടങ്ങ് നടത്തിയിരുന്നെന്നായിരുന്നു പാറമേക്കാവ് ദേവസ്വത്തിന്റെ അവകാശവാദം.
തൃശൂര് ജില്ലയില് നിലവില് കോവിഡ് രോഗികളില്ലെന്നത് കൂടി ചൂണ്ടിക്കാട്ടിയാണ് ദേവസ്വം ബോര്ഡ് ഈ ആവശ്യം മുന്നോട്ട് വെച്ചത്. ആനപ്പുറത്ത് എഴുന്നള്ളിപ്പുണ്ടായാല് ആളുകള് നിയന്ത്രണം ലംഘിച്ച് എത്തിച്ചേരുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് പാറമേക്കാവ് ദേവസ്വത്തിന്റെ ആവശ്യം തള്ളിയത്. ലോക്ക്ഡൗണ് അവസാനിക്കുന്നതിന്റെ തലേദിവസമായ മെയ് രണ്ടിനാണ് തൃശൂര് പൂരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

