കടക്കെണിയെ തുടര്‍ന്ന് ഇടുക്കിയില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു

Last Updated :20 January 2024, 7:56 am IST

News Now

ഇടുക്കി :  സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. കടക്കെണിയെ തുടര്‍ന്ന് ഇടുക്കിയില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. അടിമാലി ഇരുന്നൂറേക്കര്‍ കുന്നത്ത് സുരേന്ദ്രനാണ് ജീവനൊടുക്കിയത്.

ഇദ്ദേഹം കൃഷിഭൂമി പണയം വെച്ച് ആറുലക്ഷം രൂപ വായ്പ എടുത്തിരുന്നു. എന്നാല്‍ കൃഷി നാശത്തെ തുടര്‍ന്ന് പണം തിരിച്ചടക്കാനായില്ല. തുടര്‍ന്ന് ജപ്തി നോട്ടീസ് ലഭിച്ചതില്‍ മനംനൊന്ത് വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു. 

ഒന്നരമാസത്തിനിടെ ആറ് കര്‍ഷകരാണ് ഇടുക്കിയില്‍ മാത്രം ജീവനൊടുക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടക്കെണി ; ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു