മാധ്യമ പ്രവര്‍ത്തകരെ അധിഷേപിച്ച മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് മാപ്പു പറയണമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍

Last Updated :19 January 2024, 11:57 pm IST

News Now

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകരെ അധിഷേപിച്ച മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് മാപ്പു പറയണമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. മാധ്യമപ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രിയുടെ പെരുമാറ്റം അതിരു കടന്നതും മുഖ്യമന്ത്രിയുടെ പദവിക്കും അന്തസിനും യോജിക്കാത്തതുമാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെയും സിപിഎമ്മിന്റെയും നേതാക്കള്‍ മുഖ്യമന്ത്രിയുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി, പരസ്പരമുള്ള ആക്രമണം അവസാനിപ്പിക്കാന്‍ തീരുമാനിച്ച ശേഷം സര്‍വ്വകക്ഷിയോഗം വിളിക്കുന്നതിന്റെ പ്രസക്തിയെന്താണെന്നും ഹസന്‍ ചോദിച്ചു. തലസ്ഥാന നഗരിയില്‍ പത്തുദിവസം കൂടി നിരോധാജ്ഞ നീട്ടിയത് മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധം ഒഴിവാക്കാനുള്ള ആസൂത്രിത നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു.
 

കടക്ക് പുറത്ത്: മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് എംഎം ഹസന്‍