Last Updated :19 January 2024, 11:53 pm IST

News Now

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ തായത്തെരു റെയില്‍വേ ഗേറ്റിന് സമീപമാണ് പുലിയിറങ്ങിയത്. തായെത്തെരു മൊയ്തീന്‍ പള്ളിക്കു സമീപമുള്ള കുറ്റിക്കാട്ടിലാണ് മൂന്നുമണിയോടെ പുലിയെ കണ്ടെത്തിയത്. ആളുകള്‍ ബഹളം വെച്ചതോടെ റെയില്‍വേ ട്രാക്കിലേക്ക് ഓടിക്കയറിയ പുലി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. പുലിയുടെ ആക്രമണത്തില്‍ മൂന്നാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരിലൊരാള്‍ ബംഗാള്‍ സ്വദേശിയാണ്. ഒരാള്‍ക്ക് വീടിനു മുന്നില്‍ വെച്ച് ആക്രമണമേല്‍ക്കുകയായിരുന്നു. മറ്റു രണ്ടാളുകള്‍ക്ക് പുലിയുണ്ടോയെന്ന് അന്വേഷിക്കാന്‍ പോയപ്പോഴും.

ജനങ്ങളോട് പുറത്തിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ട് വനംവകുപ്പ് പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇപ്പോഴും പുലി കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം. പോലീസും വനംവകുപ്പും സംഭവസ്ഥലത്തു തന്നെയുണ്ട്. പുലിയെ വെടിവെച്ച് വീഴ്ത്തുന്നതിനുള്ള അനുമതി കാത്തു നില്‍ക്കുകയാണവര്‍. അണ്ടര്‍ബ്രിഡ്ജിലേക്ക് കയറുന്നതുവഴി പുലി രണ്ടു തവണ ഉരുണ്ടു താഴേക്ക് വീണ ശേഷം വീണ്ടും ട്രാക്കിലേക്ക് കയറിയാണ് കുറ്റിക്കാട്ടില്‍ ഒളിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

കണ്ണൂരില്‍ പുലിയിറങ്ങി; ആക്രമണത്തില്‍ മൂന്നാള്‍ക്ക് പരിക്ക്