മെട്രോ ഉദ്ഘാടന ചടങ്ങില്‍  ഇ ശ്രീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വേദിയിലുണ്ടാകുമെന്ന  കുമ്മനത്തിന്റെപ്രഖ്യാപനം അല്‍പത്തരമമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Last Updated :19 January 2024, 11:56 pm IST

News Now

തിരുവനന്തപുരം: മെട്രോ ഉദ്ഘാടന ചടങ്ങില്‍  ഇ ശ്രീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വേദിയിലുണ്ടാകുമെന്ന  കുമ്മനത്തിന്റെ
പ്രഖ്യാപനം അല്‍പത്തരമമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഓഫീസ് പറയുംമുമ്പ് കുമ്മനം ഇക്കാര്യം അറിയിച്ചു. പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്തുകാര്യമെന്നും കടകംപള്ളി അഭിപ്രായപ്പെട്ടു.

ഇ ശ്രീധരനെയും രമേശ് ചെന്നിത്തലയെയും വേദിയില്‍ ഉള്‍പ്പെടുത്തണമെന്ന് ബിജെപി കേരളഘടകം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും ഉള്‍പ്പെടുത്തിയതെന്നും കുമ്മനം അഭിപ്രായപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും അയച്ച ആദ്യലിസ്റ്റ് ലഭിച്ചപ്പോള്‍ തന്നെ മെട്രോയുടെ ശില്‍പിയെ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന രീതിയില്‍ കേന്ദ്രത്തിനെതിരെ അനാവശ്യവിവാദങ്ങള്‍ ഉണ്ടാക്കുകയായിരുന്നെന്നും കുമ്മനം പറഞ്ഞിരുന്നു

ഉദ്ഘാടന വേദിയില്‍ പങ്കെടുത്ത് സംസാരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നല്‍കിയ പട്ടികയിലും ഇ.ശ്രീധരന്റെയും പ്രതിപക്ഷ നേതാവിന്റെയും പേരുണ്ടായിരുന്നു. പേരുകള്‍ വെട്ടിച്ചുരുക്കിയത് പുന:പരിശോധിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് സംസ്ഥാന ഗവര്‍മെണ്ട് കത്തയച്ചു. അതിനെത്തുടര്‍ന്നാണ് ഇന്ന് മുഖ്യന്ത്രിയുടെ ഓഫീസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിപ്പ് വന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുമ്മനത്തിന്റെത് അല്‍പത്തരമെന്ന് കടകം പള്ളി സുരേന്ദ്രന്‍