പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന്റെ കേസില്‍ഒരാള്‍കൂടി പൊലീസ് പിടിയില്‍

Last Updated :20 January 2024, 12:13 am IST

News Now

പുനലൂര്‍: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന്റെ കേസില്‍
ഒരാള്‍കൂടി പൊലീസ് പിടിയില്‍. പുനലൂര്‍ ഭരണിക്കാവ് സ്വദേശി മനുവിനെയാണ് തെന്‍മല പൊലീസ് പിടികൂടിയത്. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍പ്പെട്ടയാളാണ് മനു. കെവിനെ തട്ടിക്കൊണ്ടുപോയ ഐ20 കാര്‍ ഓടിച്ചിരുന്നത് മനുവാണെന്നാണ് പൊലീസ് നിഗമനം.പുനലൂരില്‍ നിന്നാണ് ഇയ്യാളെ പിടികൂടിയത്. ഇതോടെ കേസില്‍ പൊലീസ് കസ്റ്റഡിയിലായവരുടെ എണ്ണം ആറായി. 

നേരത്തെ കേസിലെ പ്രധാന പ്രതികളായ കൈവിന്റെ ഭാര്യയായ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയും പിതാവ് ചാക്കോയും കണ്ണൂരില്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു. ബംഗളൂരുവില്‍ ഒളിവിലായിരുന്ന ഇവര്‍ പൊലീസ് പിന്നാലെയുണ്ടെന്ന സംശയത്തില്‍ ഇരിട്ടിയിലെ ബന്ധുവിന്റെ വീട്ടില്‍ ഒളിക്കാനായിരുന്നു പരിപാടിയിട്ടിരുന്നത്. എന്നാല്‍ ബന്ധു കൈവിട്ടതോടെ നിവൃത്തിയില്ലാതെ കരിക്കോട്ടക്കരി പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നുവെന്നാണ് അറിയുന്നത്.

കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാനിയാണ് ഷാനു ചാക്കോ. ഷാനുവും സുഹൃത്തുക്കളും ചേര്‍ന്നാണ് കെവിനെ ഞായറാഴ്ച പുലര്‍ച്ചെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയത്. രാവിലെ കെവിന്റെ മൃതദേഹം പുനലൂരിനു സമീപം തോട്ടില്‍നിന്നു കണ്ടെത്തുകയായിരുന്നു.

നീനു ചാക്കോയുടെ മാതാപിതാക്കളായ ചാക്കോയും രഹ്നയും കേസില്‍ പ്രതികളാകുമെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. തട്ടിക്കൊണ്ടുപോകലിന്റെ ആസൂത്രണത്തില്‍ ചാക്കോയുടെയും രഹനയുടെയും പങ്ക് സ്ഥിരീകരിച്ചതോടെയാണിത്. കെവിനെ അക്രമിച്ചത് ഇവരുടെ നിര്‍ദേശപ്രകാരമാണോയെന്നും അന്വേഷിക്കുന്നുണ്ട്. ഒളിവില്‍ പോയ ഇവരെ തേടി പൊലീസ് തെന്‍മലയിലെ ഇവരുടെ വീട്ടിലും ചില ബന്ധുവീടുകളിലുമെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇവര്‍ കണ്ണൂരില്‍ പിടിയിലായത്.
 

Related Article

കെവിന്‍ ഇനി ഓര്‍മ്മ; വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കാരം

കെവിന്റെ കൊലപാതകം: ഇനി പിടികിട്ടാനുള്ളത് ഭരണിക്കാവ് സ്വദേശികളായ ഏഴുപേര്‍; വ്യാപക തെരച്ചിലുമായി പൊലീസ്

കെവിന്റെ കൊലപാതകത്തില്‍ ഡിവൈഎഫ്‌ഐ അംഗം ഉള്‍പ്പെട്ടത് ഞെട്ടിപ്പിക്കുന്നു: ബൃന്ദ കാരാട്ട്

ഷാനു നാട്ടിലെത്തിയത് കെവിനെ തട്ടിക്കൊണ്ടുപോവാനുള്ള പദ്ധതി നടപ്പാക്കാന്‍, ആസൂത്രണത്തില്‍ ചാക്കോയ്ക്കും രഹനയ്ക്കും പങ്ക്

ഇരിട്ടിയിലെ ബന്ധു ഒളിക്കാന്‍ ഇടം നല്‍കിയില്ല, ചാക്കോയും ഷാനുവും കീഴടങ്ങിയത് നിവൃത്തിയില്ലാതെ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെവിന്‍ വധം: തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാള്‍കൂടി പിടിയില്‍