കോട്ടയം ജില്ലാ ടെക്‌സ്‌റ്റൈല്‍സ് മസ്ദൂര്‍ സംഘം ബിഎംഎസ് മീനടം പ്രിയദര്‍ശിനി യൂണിറ്റാണ് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്

Last Updated :20 January 2024, 12:11 am IST

News Now

കോട്ടയം : സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ്. കഴിഞ്ഞ ആറുമാസമായി പൂട്ടിക്കിടന്ന പ്രിയദര്‍ശിനി സഹകരണ സ്പിന്നിംഗ് മില്ലിലേക്ക് കോട്ടണ്‍ വാങ്ങാന്‍ ധനസഹായം അനുവദിച്ച സര്‍ക്കാര്‍ നടപടിയില്‍ അഭിനന്ദിച്ചാണ് ബിഎംഎസ് രംഗത്തെത്തിയത്. 

ആറുമാസമായി പൂട്ടിക്കിടന്ന മില്ലില്‍ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള കോട്ടണ്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്നും പരുത്തി വാങ്ങുന്നതിനായി 182.15 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതിന് മുന്‍കൈയെടുത്ത വ്യവസായമന്ത്രി എസി മൊയ്ദീന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചാണ് ബിഎംഎസ് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. 

Story image

കോട്ടയം ജില്ലാ ടെക്‌സ്‌റ്റൈല്‍സ് മസ്ദൂര്‍ സംഘം ബിഎംഎസ് മീനടം പ്രിയദര്‍ശിനി യൂണിറ്റാണ് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

കേരള സര്‍ക്കാരിനെ അഭിനന്ദിച്ച് ബിജെപി തൊഴിലാളി സംഘടന