
News Now
ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

മാര്ക്കേസ് എഴുതിയതിലും വലിയ മാജിക്കല് റിയലിസമാണ്, ഈ കൊറോണക്കാലത്ത് നമുക്കു ചുറ്റും നടക്കുന്നതെന്ന് പ്രശസ്ത സാഹിത്യകാരന് എസ് ഹരീഷ്. സമീപകാല സംഭവവികാസങ്ങളെ സരസമായി പ്രതിപാദിക്കുന്ന രസകരമായ കുറിപ്പാണ് ഹരീഷ് ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെക്കുന്നത്.
ചുറ്റും ആള്ബഹളമില്ലാതെ , ശുപാര്ശക്കത്തെഴുതാതെ ഉമ്മന്ചാണ്ടി വീട്ടിലിരിക്കുന്നു. പിണറായി വിജയനും പത്രക്കാരും തമ്മില് ചിരിക്കുന്നു. കുശലം പറയുന്നു. മദ്യപിക്കരുത് എന്ന് പറഞ്ഞിരുന്ന ഡോക്ടര്മാര് അത് മരുന്നായി കുറിച്ച് നല്കുന്നു. കുറിപ്പില് ഹരീഷ് പറയുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്ണരൂപം :
ഓര്ത്തു നോക്കിയാല് മാര്ക്കേസ് എഴുതിയതിലും വലിയ മാജിക്കല് റിയലിസമാണ് ചുറ്റും നടക്കുന്നത്.
ചുറ്റും ആള്ബഹളമില്ലാതെ , ശുപാര്ശക്കത്തെഴുതാതെ ഉമ്മന്ചാണ്ടി വീട്ടിലിരിക്കുന്നു.
പിണറായി വിജയനും പത്രക്കാരും തമ്മില് ചിരിക്കുന്നു.കുശലം പറയുന്നു.
പത്ത് ആനകളുടെ അകമ്പടിയോടെ എഴുന്നള്ളിയിരുന്ന തിരുനക്കരയപ്പന് ഒരു കാറില് കയറിപ്പോയി ആറാട്ട് കുളിച്ചു വരുന്നു.
മദ്യപിക്കരുത് എന്ന് പറഞ്ഞിരുന്ന ഡോക്ടര്മാര് അത് മരുന്നായി കുറിച്ച് നല്കുന്നു.
സ്വന്തം ജോലിയായ കുര്ബാന ചൊല്ലിയതിന് പള്ളീലച്ചന് അറസ്റ്റിലാകുന്നു. കുറച്ച് ദിവസം മുമ്പ് വരെ ബലാത്സംഗം ചെയ്താല് പോലും പോലീസിന് അച്ചന്മാരെ പിടിക്കാന് പേടിയായിരുന്നെന്നോര്ക്കണം.
മെഡിക്കല് കോളേജുകളില് തിങ്ങി നിറഞ്ഞിരുന്ന രോഗികള് പെട്ടെന്ന് അപ്രത്യക്ഷരാകുന്നു.
ഒരാള് മാത്രം ഒരു അരിവാളുമായി ഓടി കൊടുങ്ങല്ലൂര് കാവ് തീണ്ടുന്നു.
അമിത് ഷാജിയെ ക്കുറിച്ച് കേള്ക്കാനില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
