തലസ്ഥാന നഗരത്തെ യാഗശാലയാക്കി ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി

Last Updated :20 January 2024, 8:20 am IST

News Now

തിരുവനന്തപുരം: തലസ്ഥാന നഗരത്തെ യാഗശാലയാക്കി ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി. ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് പകര്‍ന്നെടുത്ത അഗ്നി, പണ്ടാര അടുപ്പിലേക്ക് മേല്‍ശാന്തി പകര്‍ന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്.

Story image

ചിത്രങ്ങള്‍: ബി പി ദീപു/എക്‌സ്പ്രസ്‌

വിളംബരസൂചകമായി ചെണ്ടമേളവും കതിനാവെടികളും മുഴങ്ങിത്തുടങ്ങിയതോടെ ഭക്തര്‍ പൊങ്കാലയിട്ടുതുടങ്ങി. നഗരത്തിലെ 32 വാര്‍ഡുകളിലുള്‍പ്പെടുന്ന 10 കിലോമീറ്റര്‍ പ്രദേശത്തെ വീടുകളിലും തെരുവിലും ഭക്തര്‍ പൊങ്കാലയിടുന്നുണ്ട്. ഏകദേശം 40 ലക്ഷം ആളുകള്‍ പൊങ്കാലയില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് നിഗമനം.

Story image

കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കടുത്ത മുന്‍കരുതല്‍ നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. പനി, ചുമ, ജലദോഷം, തലവേദന തുടങ്ങി രോഗലക്ഷണങ്ങളുള്ള ആരുംതന്നെ പൊങ്കാലയിടാന്‍ എത്തരുത് എന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.

Story image

കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് എത്തിയവരും പൊങ്കാലയ്ക്ക് എത്തരുത് എന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

വിദേശികള്‍ക്ക് ഹോട്ടലുകളില്‍ പൊങ്കാലയിടാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പൊങ്കാലയ്ക്ക് എത്തിയ വിദേശികളെ തിരിച്ചയച്ചു.

Story image

കോവളത്തെ റിസോര്‍ട്ടില്‍ നിന്നാണ് സംഘം എത്തിയത്. സര്‍ക്കാര്‍ നിര്‍ദേശം ലംഘിക്കുന്ന ഹോട്ടലുകള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജാഗ്രതയിലും പൊങ്കാലയിട്ട് ലക്ഷങ്ങള്‍; യാഗശാലയായി അനന്തപുരി