
News Now
ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

തിരുവനന്തപുരം: മുന് വിജിലന്സ് മേധാവി ജേക്കബ് തോമസിനെ സര്ക്കാര് ഐഎംജി ഡയറക്ടറായി നിയമിക്കുന്നു. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കും. അവധി അവസാനിപ്പിച്ച് ജേക്കബ് തോമസ് ഇന്ന് തിരികെ ജോലിയില് പ്രവേശിക്കാനിരിക്കെയാണ് അദ്ദേഹത്തെ സര്ക്കാര് ഐഎംജി ഡയറക്ടറായി നിയമിക്കുന്നത്.
വിജിലന്സ് ഡയറക്ടറായിരിക്കെ അവധിയില് പ്രവേശിച്ച ജേക്കബ് തോമസ് രണ്ടര മാസത്തെ അവധിക്ക് ശേഷമാണ് തിരികെ എത്തുന്നത്. ടി.പി.സെന്കുമാറായിരുന്നു തൊട്ടുമുന്പ് വരെ ഐഎംജി ഡയറക്ടര്.
വിജിലന്സിനെതിരെ ഉണ്ടായ ഹൈക്കോടതി പരാമര്ശങ്ങളുടെ പേരില് ജേക്കബ് തോമസിനോട് അവധിയില് പ്രവേശിക്കാന് മുഖ്യമന്ത്രി നിര്ദേശിക്കുകയായിരുന്നു. ഏപ്രില് ഒന്നുമുതല് ആരംഭിച്ച അവധി ജൂണ് 19ന് അവസാനിക്കുന്ന സാഹചര്യത്തില് താന് ഏത് പദവിയിലേക്കാണ് തിരികെ പ്രവേശിക്കേണ്ടത് എന്നത് സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് മുഖ്യമന്ത്രിക്കും, ചീഫ് സെക്രട്ടറിക്കും കത്ത് നല്കിയിരുന്നതായാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

