
News Now
അതിഥി തൊഴിലാളികളുടെ മക്കൾക്ക് പഠനത്താങ്ങ്; സ്കൂൾ ബാഗുകൾ വിതരണം ചെയ്ത് കണ്ണൂർ സിറ്റി ജനമൈത്രി പൊലീസ്
മുണ്ടംവേലി ഫ്ലാറ്റ് വാസയോഗ്യമല്ല, താമസക്കാരെ ഉടൻ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാര്പ്പിക്കണം; അമിക്കസ് ക്യൂറി റിപ്പോര്ട്ട് ഹൈക്കോടതിയില്

Delhi Protest: അഭിജിത് ദീപ്കെയുടെ വീട്ടിൽ പൊലീസ്

ചക്രവാതച്ചുഴി: കേരളത്തില് അഞ്ച് ദിവസം മഴ കനക്കും, യെല്ലോ അലര്ട്ട്

പത്തനംതിട്ട: മൂന്നുമുന്നണികളും വിജയപ്രതീക്ഷ പുലര്ത്തിയ കേരളത്തിലെ അപൂര്വം മണ്ഡലങ്ങളിലൊന്നായിരുന്നു പത്തനംതിട്ട. ശബരിമല കലാപം ഏറ്റവുമധികം ചര്ച്ചയായ പത്തനംതിട്ട ദേശീയതലത്തിൽ പോലും ശ്രദ്ധനേടിയ മണ്ഡലങ്ങളിലൊന്നായി.
കേരളത്തില് നിന്ന് എന്ഡിഎ സ്ഥാനാര്ഥികള് വിജയിക്കുമെന്നും അതിലൊന്ന് പത്തനംതിട്ടയില് നിന്നായിരിക്കുമെന്നുമുള്ള പ്രഖ്യാപനങ്ങളെ കാറ്റിൽ പറത്തി മൂന്നാം തവണയും യുഡിഎഫിന്റെ ആന്റോ ആന്റണി പത്തനംതിട്ടയിൽ വിജയം സ്വന്തമാക്കി. വിജയ പ്രതീക്ഷവെച്ച ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ആറൻമുളയിലെ വിജയം ആവർത്തിക്കുമെന്ന് പ്രതീക്ഷിച്ച് പത്തനംതിട്ടയിൽ വീണ ജോര്ജ്ജിനെ മത്സരിപ്പിച്ച എല്ഡിഎഫിന്റെ കണക്കുകൂട്ടലും ലക്ഷ്യം കണ്ടില്ല. ശബരിമല വിഷയം ചർച്ചയാക്കാതെ പത്തനംതിട്ടയിലെ വികസനത്തില് ഊന്നി നടത്തിയ പ്രചാരണം വീണയ്ക്ക് വിജയം സമ്മാനിച്ചില്ല.
കോൺഗ്രസ് സ്ഥാനാര്ത്ഥി ആന്റോ ആൻ്റണിയും ബിജെപി സ്ഥാനാര്ത്ഥി കെ സുരേന്ദ്രനും പല വട്ടം മാറി മറിഞ്ഞ് ഒന്നാം സ്ഥാനത്തെത്തിയെങ്കിലും ഒടുവിൽ പത്തനംതിട്ട യുഡുഎഫിനൊപ്പം നിന്നു. ശക്തികേന്ദ്രങ്ങളിലെ വോട്ടെണ്ണിയപ്പോഴൊക്കെ കെ സുരേന്ദ്രൻ ഒന്നാമതെത്തിയെങ്കിലും ഒരു ഘട്ടത്തിലും ആൻ്റോ ആൻ്റണി മൂന്നാം സ്ഥാനത്തേയ്ക്ക് താഴ്ന്നില്ല.
3,80,089 വോട്ടുകള് നേടിയാണ് ആന്റോ ആന്റണി വിജയം സ്വന്തമാക്കിയത്. 3,35,476 വോട്ടുകളാണ് എല്ഡിഎഫ് സ്ഥാനാര്ത്ഥി വീണ ജോര്ജ്ജിന് നേടാനായത്. 2,95,627 വോട്ടുകള് മാത്രമാണ് സുരേന്ദ്രന് നേടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


