തൂക്കത്തിൽ കുറവ് വരുത്തി; 53 റേഷൻ കടകൾക്കെതിരെ കേസ്; പിഴയിട്ടു

Last Updated :20 January 2024, 8:22 am IST

News Now

തിരുവനന്തപുരം: തൂക്കത്തിൽ കുറവ് വരുത്തിയ റേഷൻ കടകൾക്കെതിരെ നടപടി. 53 റേഷൻ കടകൾക്കെതിരെ കേസെടുത്തു. 12 കടയുടമകളിൽ നിന്ന് 55,000 രൂപ പിഴയീടാക്കി. ലീ​ഗൽ മെട്രോളജിയാണ് പിഴയീടാക്കിയത്. 

റേഷൻ വിതരണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് നിരവധി പരാതികൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കടുത്ത നടപടിക്ക് സർക്കാർ മുതിർന്നത്. 

87.28 ലക്ഷം കുടുംബങ്ങളിൽ 55.45 ലക്ഷം പേർ നാല് ദിവസത്തിനുളളിൽ റേഷൻ വാങ്ങി. 89,734  ടൺ അരിയും 10,112 ടൺ ഗോതമ്പും ഇതുവരെ നൽകി. അതിഥി തൊഴിലാളികൾക്ക് 32.17 ടൺ അരിയും 5114 കിലോ ആട്ടയും വിതരണം ചെയ്തു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൂക്കത്തിൽ കുറവ് വരുത്തി; 53 റേഷൻ കടകൾക്കെതിരെ കേസ്; പിഴയിട്ടു