പാല്‍, പത്രം, ശബരിമല തീര്‍ത്ഥാടകര്‍, നബിദിന റാലികള്‍, അമൃതമഠം പൊങ്കാല മഹോല്‍സവം എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി

Last Updated :20 January 2024, 12:00 am IST

News Now

താനൂര്‍ : നബിദിന റാലിക്ക് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് താനൂര്‍ നിയോജകമണ്ഡലത്തില്‍ യുഡിഎഫ് ഹര്‍ത്താര്‍ ആരംഭിച്ചു. മുസ്ലിം ലീഗും യുഡിഎഫ് താനൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുമാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. 

പാല്‍, പത്രം, ശബരിമല തീര്‍ത്ഥാടകര്‍, നബിദിന റാലികള്‍, താനൂരിലെ അമൃതമഠം പൊങ്കാല മഹോല്‍സവം എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി യുഡിഎഫ് താനൂര്‍ മണ്ഡലം ചെയര്‍മാന്‍ ഒ. രാജനും കണ്‍വീനര്‍ എം പി അഷ്‌റഫും അറിയിച്ചു. 

താനൂര്‍ ഉണ്ണ്യാലിലാണ് നബിദിന രാലിക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റിരുന്നു. സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്നാണ് മുസ്ലിം ലീഗ് ആരോപിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

നബിദിന റാലിക്ക് നേരെ അക്രമം : താനൂരില്‍ ഇന്ന് ഹര്‍ത്താല്‍