
News Now
മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവര്ഷം നാളെ മുതല് വീണ്ടും സജീവമാകുമെന്ന് കാലാവസ്ഥ വകുപ്പ്. ഈ മാസം 30 ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളില് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ഈ ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യപിച്ചു.
ഡിസംബര് ഒന്നിന് ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാല് ഈ ജില്ലകളില് യെല്ലോ അലര്ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തില് തുലാമഴയില് 54 ശതമാനം വര്ധനയാണുണ്ടായത്. ഒക്ടോബര് ഒന്നുമുതലുള്ള കണക്കുകളനുസരിച്ച് കാസര്കോട്ടും കോഴിക്കോട്ടുമാണ് ഏറ്റവും കൂടുതല് മഴകിട്ടിയത്. അറബിക്കടലില് രണ്ട് ചുഴലിക്കാറ്റുകള് ഒരേസമയം രൂപപ്പെട്ടതും അപൂര്വ്വ കാലാവസ്ഥാ പ്രതിഭാസമായി.ക്യാറും മഹയും കേരളത്തിലെ മഴയുടെ സ്വഭാവത്തില്മാറ്റം വരുത്തിയെങ്കിലും കേരളതീരത്തെ വലുതായി ബാധിച്ചില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

