
News Now
മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
പത്തനംതിട്ട: ഡിവൈഎഫ്ഐ നേതാവിനു വെട്ടേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് പന്തളത്ത് ഇന്ന് സിപിഎം ഹർത്താൽ ആചരിക്കുന്നു. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ.
ഡിവൈഎഫ്ഐ പന്തളം ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ മണിക്കുട്ടൻ എന്ന ജയപ്രസാദിനാണ് വെട്ടേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കൊളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നിൽ എസ്ഡിപിഐയാണെന്ന് സിപിഎം ആരോപിച്ചു.

പന്തളത്ത് ശനിയാഴ്ച വൈകിട്ട് ഡിവൈഎഫ്ഐ നേതൃത്വത്തില് നടന്ന പ്രതിഷേധ പ്രകടനത്തിന് ശേഷം പന്തളം ഏരിയ കമ്മറ്റി ഓഫീസിന് മുമ്പില് നില്ക്കുകയായിരുന്ന ജയപ്രസാദിനെ ഓട്ടോയില് എത്തിയ എസ്ഡിപി ഐ സംഘം തലയ്ക്ക് പിന്നില് വടിവാളിന് വെട്ടുകയായിരുന്നു എന്ന് സിപിഎം നേതാക്കൾ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

