
News Now
Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ
ചെങ്ങന്നൂര്: പമ്പാ നദിയില് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. അസം സ്വദേശിയായ നസുറുദ്ദീന് ആണ് മുങ്ങിമരിച്ചത്. തിരുവന്വണ്ടൂര് ഇരമല്ലിക്കര തട്ടാവിളക്കടവില് വച്ച് സുഹൃത്തുക്കളും നാട്ടുകാരുമായ ഇക്കാമുള്ഹുസൈന് (22) ,അബ്ദുള് കക്ക (20) എന്നിവര്ക്കൊപ്പമാണ് നസുറുദ്ദീന് നദിയില് കുളിക്കാനിറങ്ങിയത്.
കുളിയ്ക്കുന്നതിനിടയില് ഒരു കരയില് നിന്ന് മറുകരയിലേക്ക് നീന്തിയപ്പോഴാണ് അപകടം സംഭവിച്ചത്. നീന്തി അക്കരെ പോയ ശേഷം ഇക്കരയ്ക്ക് മടങ്ങി വരുമ്പോള് മൂന്നാമനായിരുന്നു നസുറുദ്ദീന്. സുഹൃത്തുക്കള് രണ്ടു പേരും കരയ്ക്കു കയറിയിരുന്നെങ്കിലും ഇയാള് ഒഴുക്കില് പെട്ട് മുങ്ങിത്താഴുകയായിരുന്നു. ഇതു കണ്ട സുഹൃത്തുക്കള് ബഹളം വച്ചതിനെത്തുടര്ന്ന് നാട്ടുകാരാണ് പൊലീസിനേയും ഫ.യര്ഫോഴ്സിനെയും വിവരമറിയിച്ചത്.
ഫയര്ഫോഴ്സും, നാട്ടുകാരും ചേര്ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. പോസ്റ്റുമോര്ട്ടത്തിനു ശേഷം മൃതദേഹം അസമിലേക്ക് കൊണ്ടു പോയി അവിടെ സംസ്കരിക്കും. കഴിഞ്ഞ മൂന്ന് ദിവസങ്ങള്ക്കു മുന്പാണ് ആലുവായില് നിന്നും നസ്സുറുദ്ദീന് തിരുവന്വണ്ടൂര് കുത്തിയതോട്ടില് ഉള്ള തെങ്ങുംപറമ്പില് ഷിബുവിന്റെ ഉടമസ്ഥതയിലുള്ള കരിമ്പാട്ടു മില്ലില് ജോലിക്കായി എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

