
News Now
മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ഡപ്യൂട്ടി മേയറായി പികെ രാഗേഷിനെ തെരഞ്ഞടുത്തു. പികെ രാഗേഷിന് 28 വോട്ടുകൾ കിട്ടിയപ്പോൾ ഇടുതുമുന്നണി സ്ഥാനാർഥി വെള്ളോറ രാജന് 27 വോട്ടുകൾ ലഭിച്ചു. മുൻ ധാരണകളുടെ അടിസ്ഥാനത്തിൽ മേയർ സ്ഥാനം മുസ്ലീം ലീഗിന് കൈമാറും.
കാലാവധി അവസാനിക്കാൻ നാല് മാസം മാത്രം ബാക്കി നിൽക്കെയാണ് കണ്ണൂർ കോർപ്പറേഷൻ വീണ്ടും തെരഞ്ഞെടുപ്പിന് വേദിയായത്. കോൺ
ഗ്രസിലേക്ക് മടങ്ങിയഡപ്യൂട്ടി മേയർപികെ രാഗേഷിനെ എൽഡിഎഫ് അവിശ്വാസ പ്രമേയത്തിലൂടെ നീക്കിയതോടെയാണ് തെരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങിയത്. ലീഗ് അംഗം കെപിഎ സലീമിന്റെ കൂറ് മാറ്റമാണ് എൽഡിഎഫ് നീക്കം വിജയിപ്പിച്ചത്. ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽലീഗ് വോട്ട് ലഭിച്ചതോടെയാണ് രാഗേഷ് വിജയിച്ചത്യ
നാലര വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് കണ്ണൂർ കോർപ്പറേഷനിൽ ഡപ്യൂട്ടി മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ലീഗിലെ സി സമീറായിരുന്നു ആദ്യ ഡപ്യൂട്ടി മേയർ. കോൺഗ്രസ് വിമതനായിരുന്ന പികെ രാഗേഷ് എൽഡിഎഫിനൊപ്പം ചേർന്നതോടെയാണ് സമീറിന് സ്ഥാനം നഷ്ടമായത്. പിന്നീട് ഡപ്യൂട്ടി മേയറായ രാഗേഷ് ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥിയായി വീണ്ടുംമത്സരരംഗത്തെത്തി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

