പുഴയിൽ തോണി മറിഞ്ഞ്  കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

Last Updated :20 January 2024, 8:29 am IST

News Now

കാസർക്കോട്: പെരുമ്പള പുഴയിൽ തോണി മറിഞ്ഞ്  കാണാതായ യുവാവിന്റെ
മൃതദേഹം കണ്ടെത്തി. കുന്നുമ്മൽ നാസറിന്റെ മകൻ നിയാസിന്റെ
(23) മൃതദേഹമാണ് കണ്ടെത്തിയത്. 

പുലർച്ചെ രണ്ട് മണിയോടെയാണ് പെരുമ്പള പാലത്തിനടിയിൽ നിന്ന് മൃതദേഹം കണ്ടുകിട്ടിയത്. മണൽ വാരുന്നതിനായി പോയ നാലംഗ സംഘത്തിന്റെ
തോണി പെരുമ്പള പാലത്തിൻ്റെ തൂണിൽ ഇടിച്ച് മറിയുകയായിരുന്നു. 

മൂന്ന് പേർ നീന്തി രക്ഷപ്പെട്ടെങ്കിലും നിയാസ്  ഒഴുക്കിൽപ്പെടുകയായിരുന്നു. ഫയർ ഫോഴ്‌സും നാട്ടുകാരു ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുഴയിൽ തോണി മറിഞ്ഞ്  കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി