News Now
മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
കര്ക്കിടകത്തിന്റെ വറുതികള്ക്ക് വിട, പൊന്നോണത്തിന്റെ വരവറിയിച്ച് അറയും പറയും നിറയുന്ന പൊന്നില് ചിങ്ങത്തിന് തുടക്കം. ഐശ്വര്യവും സമ്പല് സമൃദ്ധിയും നിറയുമെന്ന പ്രതീക്ഷയില് ചിങ്ങം ഒന്നിനെ വരവേല്ക്കുകയാണ് മലയാളികള്.
കൊയ്ത്തും മെതിയുമൊക്കെയായി ആഘോമാക്കിയിരുന്ന കാര്ഷിക സംസ്കാരത്തിന്റെ ഗൃഹാതുരതകള് ഉയര്ത്തിയാണ് ചിങ്ങം പുലരുന്നതെങ്കിലും, അന്യസംസ്ഥാന പച്ചക്കറികള് കീഴടക്കിയ വിപണിയാണ് മലയാളികള്ക്ക് ഈ ചിങ്ങവും. ഇതിനൊപ്പം ഓണാഘോഷം ഹൈടെക്കാക്കാനും മലയാളികള് തുടങ്ങി കഴിഞ്ഞു.
പ്രത്യാശകള് നിറയുന്ന കാലമാണ് ചിങ്ങം. തുമ്പയും മുക്കുറ്റിയും നിറയുന്ന പൂക്കളുടെ വസന്തകാലം മാത്രമല്ല, വിളവെടുപ്പിന്റെ സമൃദ്ധകാലം കൂടിയാണിത്. മാവേലി തമ്പുരാനെ വരവേല്ക്കാന് നാടും പ്രകൃതിയും ഒരുപോലെ ഒരുങ്ങുന്ന പൊന്നിന് ചിങ്ങം. ചിങ്ങം പുലരുമ്പോള് ഐശ്വര്യത്തിനായി ക്ഷേത്രങ്ങളില് പ്രത്യേക പൂജകള് നടക്കും.
വേണ്ട മഴ കിട്ടാത്തതിന്റെ ദുരിതത്തില് കൂടിയാണ് കര്ഷകര് ചിങ്ങത്തിലേക്ക് കടക്കുന്നത്. ചിങ്ങത്തിലെങ്കിലും മഴ കിട്ടുമെന്ന പ്രതീക്ഷയില് കൂടിയാണവര്. കള്ളക്കര്ക്കിടകം തീര്ത്ത വറുതികള് മറന്ന് പൂവിളിയും, വിഭവ സമൃദ്ധമായ ഓണ സദ്യയുടേയും ലഹരിയിലേക്ക് മലയാളികള് നടന്നടുത്ത് തുടങ്ങും ഇന്ന്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


