
News Now
മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
ആലപ്പുഴ: എസ്എന്ഡിപിയും എന്ഡിഎ ഘടകകക്ഷിയായ ബിഡിജെഎസും വനിതാ മതിലിന്റെ ഭാഗമാകുമെന്ന് എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കൂടുതല് കാര്യങ്ങള് ചര്ച്ച ചെയ്യാന് നാളെ ആലപ്പുഴയില് യോഗം ചേരുമെന്നും വെളളാപ്പളളി നടേശന് അറിയിച്ചു.
കഴിഞ്ഞദിവസം വനിതാ മതിലിന് മകന് തുഷാര് വെള്ളാപ്പള്ളിയുടെ പിന്തുണയുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബിഡിജെഎസും വനിതാ മതിലിന്റെ ഭാഗമാകുമെന്ന് വെളളാപ്പളളി നടേശന് വ്യക്തമാക്കിയത്.
നവോത്ഥാന വനിതാ മതിലില് എന്എസ്എസും പങ്കെടുക്കണമെന്നാണ് താല്പര്യം. ചാതുര്വര്ണ്യം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള് തകര്ക്കും. വനിതാ മതിലില് നിന്ന് എസ്എന്ഡിപി മാറി നിന്നാല് ചരിത്രം മാപ്പു തരില്ല. കേരളം ഭ്രാന്താലയമെന്ന അവസ്ഥയിലേക്ക് പോവാതിരിക്കാനാണ് നവോത്ഥാനം. ഇതിനെ ശബരിമലയുമായി കൂട്ടി കുഴയ്ക്കേണ്ടതില്ല. ശബരിമലയിലെ ആത്മീയതയെ ചൂഷണം ചെയ്യാന് രാഷ്ട്രീയക്കാര് ശ്രമിക്കുന്നതാണ് പ്രശ്നങ്ങള്ക്കു കാരണമെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

