
News Now
അതിഥി തൊഴിലാളികളുടെ മക്കൾക്ക് പഠനത്താങ്ങ്; സ്കൂൾ ബാഗുകൾ വിതരണം ചെയ്ത് കണ്ണൂർ സിറ്റി ജനമൈത്രി പൊലീസ്
മുണ്ടംവേലി ഫ്ലാറ്റ് വാസയോഗ്യമല്ല, താമസക്കാരെ ഉടൻ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാര്പ്പിക്കണം; അമിക്കസ് ക്യൂറി റിപ്പോര്ട്ട് ഹൈക്കോടതിയില്

Delhi Protest: അഭിജിത് ദീപ്കെയുടെ വീട്ടിൽ പൊലീസ്

ചക്രവാതച്ചുഴി: കേരളത്തില് അഞ്ച് ദിവസം മഴ കനക്കും, യെല്ലോ അലര്ട്ട്

കൊച്ചി: കെഎസ്ആർടിസി ജീവനക്കാരൻ വിആർ ബൈജു തിരുപ്പൂരിലുണ്ടായ വാഹനാപകടത്തില് മരിച്ച വാർത്ത വരുമ്പോൾ ഏക മകൾ ഭവിത വെളിയനാട് സെന്റ് പോൾസ് സ്കൂളിൽ 10ാം ക്ലാസ് മോഡൽ പരീക്ഷ എഴുതുകയായിരുന്നു. രാവിലെ മരണ വിവരം നാട്ടുകാരും അധ്യാപകരും അറിഞ്ഞെങ്കിലും ഭവിതയെ അറിയിച്ചില്ല.
ജോലി കഴിഞ്ഞ് രാവിലെ എത്തേണ്ട അച്ഛൻ വരാത്തത് എന്താണെന്നറിയാൻ ഫോൺ വിളിച്ചു നോക്കിയെങ്കിലും എടുത്തില്ല. ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷയും കഴിഞ്ഞ് വീട്ടിലേക്കു മടങ്ങാനിറങ്ങിയ ഭവിതയെ അധ്യാപകർ കൂട്ടുകാരിയുടെ വീട്ടിലേക്കാണ് അയച്ചത്.
അവിടെ നിന്നു വൈകീട്ട് ബൈജുവിന്റെ സഹോദരൻ ബിജുവിന്റെ വീട്ടിലെത്തിച്ച ശേഷമാണു മരണ വിവരം അറിയിച്ചത്. വാർധക്യ അവശതകളാൽ കഴിയുന്ന ബൈജുവിന്റെ അച്ഛൻ രാജനെയും അമ്മ സുമതിയെയും രാത്രി വരെ വിവരം അറിയിച്ചിരുന്നില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

