വിറ്റുപോകാത്ത പൗര്‍ണമി, വിന്‍വിന്‍, സ്ത്രീശക്തി ലോട്ടറികളുടെ 30 ശതമാനം വരെ ഏജന്‍റുമാരില്‍നിന്ന് തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി

Last Updated :20 January 2024, 8:24 am IST

News Now

തിരുവനന്തപുരം : സംസ്ഥാനത്ത് ലോട്ടറി വില്‍പന ഇന്നു പുനരാരംഭിക്കും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ജൂണ്‍ രണ്ടിന് നറുക്കെടുപ്പ് തുടങ്ങും. ജൂണ്‍ 26നാണ് സമ്മര്‍ ബമ്പര്‍ നറുക്കെടുക്കുന്നത്.

എട്ടുലോട്ടറികളുടെ നറുക്കെടുപ്പാണ് മാറ്റിവച്ചിരുന്നത്. ഈ ലോട്ടറികളില്‍ നിന്നുള്ള ലാഭം പൂര്‍ണമായി കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും.

വിറ്റുപോകാത്ത പൗര്‍ണമി, വിന്‍വിന്‍, സ്ത്രീശക്തി ലോട്ടറികളുടെ 30 ശതമാനം വരെ ഏജന്‍റുമാരില്‍നിന്ന് തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. 25 ടിക്കറ്റുകള്‍ അടങ്ങിയ ബുക്കായി മാത്രമെ ടിക്കറ്റുകള്‍ തിരിച്ചെടുക്കു. ചില്ലറയായും ടിക്കറ്റുകള്‍ തിരിച്ചെടുക്കില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭാ​ഗ്യക്കുറി വിൽപ്പന ഇന്നു മുതൽ ; നറുക്കെടുപ്പ് ജൂൺ രണ്ടിന്