
News Now
Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ
തൃശൂര്: നടി മഞ്ജുവാര്യരുടെ പരാതിയില് സംവിധായകന് ശ്രീകുമാര് മേനോനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര് പൊലീസ് ക്ലബ്ബിലെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് ശേഷം ശ്രീകുമാര് മേനോനെ ജാമ്യത്തില് വിട്ടു. രണ്ടുപേരുടെ ആള് ജാമ്യത്തിലാണ് വിട്ടയച്ചത്.
നടിയുടെ പരാതിയിലെ ആരോപണങ്ങള് ശരിയാണെന്ന് പൊലീസ് പറഞ്ഞു. അന്വേഷണവുമായി പൂര്ണമായി സഹകരിക്കുമെന്ന് ജാമ്യത്തിന് ശേഷം ശ്രീകുമാര് മേനോന് പറഞ്ഞു. നന്മ ഉദ്ദേശിച്ച് ചെയ്ത കാര്യങ്ങള് തെറ്റിദ്ധരിച്ചെന്നും അദ്ദേഹം പറഞ്ഞു.
ശ്രീകുമാര് മേനോന് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപായപ്പെടുത്താന് ശ്രമിക്കുമോയെന്ന് ഭയക്കുന്നതായും മഞ്ജു വാര്യര് ഡിജിപിക്ക് പരാതി നല്കിയിരുന്നു.വൈകീട്ട് നാലുമണിക്കാണ് ചേദ്യം ചെയ്യലിനായി ശ്രീകുമാര് മേനോന് തൃശൂര് പൊലീസ് ക്ലബ്ബിലെത്തിയത്. ഇത്രനാളും നാട്ടില് ഇല്ലാത്തതിനാലാണ് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതെന്ന് ശ്രീകുമാര് മേനോന് അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചു.
കഴിഞ്ഞ ദിവസം ശ്രീകുമാര് മേനോന്റെ വീട്ടിലും ഓഫീസിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. പാലക്കാട് ക്രെംബ്രാഞ്ച് ഡിവൈഎസ്പി ശ്രീനിവാസന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. എന്നാല് മഞ്ജു ആരോപിക്കുന്ന തരത്തിലുള്ള ഒന്നും കണ്ടെത്താന് പൊലീസിന് കഴിഞ്ഞിരുന്നില്ല.പരാതിയുമായി ബന്ധപ്പെട്ട് നേരത്തെ മഞ്ജുവാര്യര് ചാവക്കാട് മജിസ്ട്രേറ്റിന് മുന്നില് രഹസ്യമൊഴി നല്കിയിരുന്നു. താന് ഒപ്പിട്ടു നല്കിയ ലെറ്റര് ഹെഡും മറ്റു രേഖകളും ദുരുപയോഗിക്കുന്നതായും പരാതിയില് ആരോപിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ
