മധ്യവയസ്കൻ വീടിനുള്ളിൽ ദുരൂ​ഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

Last Updated :20 January 2024, 8:23 am IST

News Now

തിരുവനന്തപുരം: മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുല്ലൂർമുക്ക് ഇടയിലരികത്ത് വീട്ടിൽ പരേതരായ അബ്ദുൽ ഖാദറിന്റെയും അബൂസാ ബീവിയുടെയും മകൻ സൈഫുദ്ദീൻ (52) ആണ് മരിച്ചത്.

ഭാര്യയുമായി പിണങ്ങി ഒറ്റയ്ക്ക് താമസിക്കുന്ന ഇയാളെ കഴിഞ്ഞ ദിവസം രാവിലെ വീട്ടിനുള്ളിൽ പായയിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. സുഹൃത്താണ് മൃതദേഹം കണ്ടത്.

മരം മുറിക്കാനും കൂലിപ്പണിക്കും മറ്റും പോകുന്ന സൈഫുദ്ദീൻ ഇവിടെ ഒറ്റയ്ക്കായിരുന്നു താമസം. പതിവ് പോലെ ജോലിക്ക് പോകാനായി സുഹൃത്ത് വന്നു വിളിക്കുമ്പോഴാണ് സംഭവം അറിയുന്നത്. കല്ലമ്പലം പൊലീസെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: നദീറ. മകൾ: ഷീജ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മധ്യവയസ്കൻ വീടിനുള്ളിൽ ദുരൂ​ഹ സാഹചര്യത്തിൽ മരിച്ച നിലയിൽ