
News Now
ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

പത്തനംതിട്ട: മാസ്കിന് അമിത വില ഈടാക്കിയ പന്തളം ക്രിസ്ത്യന് മിഷന് ഹോസ്പിറ്റലിന് ജില്ലാ കലക്ടര് നിയോഗിച്ച സ്ക്വാഡ് 15000 രൂപ പിഴ ചുമത്തി. മാസ്ക്കുകള്ക്ക് അമിതല വില ഈടാക്കുന്നതായി കലക്ടര്ക്ക് ലഭിച്ച പരാതിയെ തുടര്ന്ന് സ്ക്വാഡ് നടത്തിയ അന്വേഷണത്തെ തുടര്ന്നാണ് നടപടി.
നിയമപ്രകാരം ത്രീ പ്ലൈ മാസ്ക്കുകള്ക്ക് ഈടാക്കാവുന്ന പരമാവധി വിലയായ 16 രൂപയ്ക്ക് പകരം 20 രൂപ ഈടാക്കിയതായി അന്വേഷണത്തില് കണ്ടെത്തി. ക്രിസ്ത്യന് മിഷന് ഹോസ്പിറ്റലിന് പരമാവധി വില്പ്പന വിലയ്ക്ക് മുകളില് മാസ്കുകള് നല്കിയ പന്തളത്തുളള ശ്വാസ് ഇന്ഡ്യ എന്ന സ്ഥാപനത്തിന് 5000 രൂപയും പിഴ ചുമത്തി.
ജില്ലാ ഡ്രഗ്സ് ഇന്സ്പെ്ടകര് ആര്.രാജീവ്, ജില്ലാ സപ്ലൈ ഓഫീസര് ബീന, ലീഗല് മെട്രോളജി അടൂര് താലൂക്ക് ഇന്സ്പെക്ടര് അതുല് എന്നിവര് ഉള്പ്പെട്ട സ്ക്വാഡാണ് പരിശോധന നടത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

