
News Now
മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മാഹി: മാഹി പള്ളൂരില് ബി.ജെ.പി ഓഫീസിന് നേരെ ആക്രമണം. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സി.പി.എം പ്രവര്ത്തകന് ബാബുവിന്റെ മൃതദേഹവുമായുള്ള വിലാപയാത്ര കടന്നുപോയതിന് പിന്നാലെ ബിജെപി ഓഫീസിന് തീവച്ചു. പുതുച്ചേരി പൊലീസ് ജീപ്പും അഗ്നിക്കിരയാക്കി.
അതേസമയം, കൊല്ലപ്പെട്ട സിപിഎം പ്രവര്ത്തകന് ബാബു കണ്ണിപ്പൊയിലിന്റെ മൃതദേഹം സംസ്കരിച്ചു. പോസ്റ്റ്മോര്ട്ടത്തിനുശേഷം വിലാപയാത്രയായി മാഹി പളളൂരിലെത്തിച്ച മൃതദേഹം ലോക്കല് കമ്മിറ്റി ഓഫീസില് പൊതുദര്ശനത്തിന് വച്ചു. പിന്നിട് വീട്ടിലെത്തിച്ചായിരുന്നു സംസ്കാരം.
സി.പി.എം ലോക്കല് കമ്മിറ്റി നേതാവും മുന് കൗണ്സിലറുമായ ബാബു കണ്ണിപ്പൊയില് കൊല്ലപ്പെട്ടതിനെ തുടര്ന്നാണ് സംഘര്ഷം ആരംഭിക്കുന്നത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ അജ്ഞാതരായ സംഘം ബാബുവിനെ വെട്ടി വീഴ്ത്തുകയായിരുന്നു. ഇതിന് പിന്നാലെ ആര്എസ്എസ് നേതാവ് ഷമേജിനെ എട്ടംഗസംഘം കൊല്ലപ്പെടുത്തി. ന്യൂ മാഹി കല്ലായി റോഡില് വെച്ചായിരുന്നു ആക്രമണം.
സി.പി.എമ്മും ആര്.എസ്.എസും പരസ്പരം പഴിചാരിയ സംഭവത്തില് കണ്ണൂര് ജില്ലയില് ഇന്ന് സി.പി.എം ഹര്ത്താലിന് ആഹ്വാനം ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

