
News Now
Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ
കണ്ണൂര്: ടിപി ചന്ദ്രശേഖരന് കേസ് പ്രതി മുഹമ്മദ് ഷാഫി യുവതികള്ക്കൊപ്പം ആടിപ്പാടുന്ന വീഡിയോ പുറത്ത്. വിയ്യൂര് സെന്ട്രല് ജയിലില് നിന്ന് അടിയന്തര പരോളില് പുറത്തിറങ്ങിയ ശേഷം പങ്കെടുത്ത ചടങ്ങിലെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നത്. ഇത് കൂടാതെ പാര്ട്ടി പരിപാടികളില് ഷാഫി സജീവമാണെന്ന് വ്യക്തമാകുന്ന ചിത്രങ്ങളും നവമാധ്യങ്ങളില് പ്രചരിക്കുന്നുണ്ട്.
ടിപി കേസിലെ ജീവപര്യന്തം തടവുകാരനായ മുഹമ്മദ് ഷാഫി ചികിത്സാ കാരണം പറഞ്ഞാണ് 45 ദിവസത്തെ അടിയന്തര പരോളിലിറങ്ങിയത്. നാദാപുരത്തെ ഷിബിന് രക്തസാക്ഷി ദിനാചരണത്തില് പാര്ട്ടി പ്രവര്ത്തകര്ക്കൊപ്പം ഷാഫി നില്ക്കുന്ന ചിത്രങ്ങള് സമൂഹമാധ്യമങ്ങളില് പ്രത്യക്ഷപ്പെട്ടിരുന്നു. ഷാഫിക്കൊപ്പം കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്കും പരോള് അനുവദിച്ചിരുന്നു.
രണ്ടാംപ്രതിയായ കിര്മ്മാണി മനോജ് കഴിഞ്ഞ തവണ പരോളില് ഇറങ്ങി രണ്ടുകുട്ടികളുള്ള യുവതിയെ വിവാഹം ചെയ്തിരുന്നു. കിര്മ്മാണിക്കെതിരെ യുവതിയുടെ ഭര്ത്താവ് നിയമപോരാട്ടത്തിലാണ്. കിര്മ്മാണി മനോജിന് 45 ദിവസത്തെ അടിയന്തര പരോള് വീണ്ടും അനുവദിച്ചിട്ടുണ്ട്. ടിപി കേസിലെ 13 ആം പ്രതിയായ പി കെ കുഞ്ഞനന്തന് വഴിവിട്ട് പരോള് അനുവദിക്കുന്നതിനെതിരെ ഹൈക്കോടതി സര്ക്കാരിനെ രൂക്ഷമായി വിമര്ശിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ
