മണ്ഡല സീസൺ ആരംഭിക്കാനിരിക്കെ ശബരിമലയിൽ മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടാകുന്നത് ഗൗരവമായി കാണണം

Last Updated :20 January 2024, 12:20 am IST

News Now

കോട്ടയം:  രഹന ഫാത്തിമയുടെ ശബരിമല സന്ദർശനത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജൻസിയ്ക്ക് പരാതി. മാവോയിസ്റ്റ് ബന്ധമുള്ള രഹന ഫാത്തിമയുടെ മലയാത്രയിൽ എൻഐഎയ്ക്കും കേന്ദ്ര സർക്കാരിനും പരാതി നൽകിയതായി തൃക്കൊടിത്താനം മഹാദേവ ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് ബി. രാധാകൃഷ്ണമേനോൻ പറഞ്ഞു.

മണ്ഡല സീസൺ ആരംഭിക്കാനിരിക്കെ ശബരിമലയിൽ മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടാകുന്നത് ഗൗരവമായി കാണണം. ഇതു സംബന്ധിച്ച് ഹൈക്കോടതിയിലും പരാതി നൽകുമെന്ന് അദ്ദേഹം അറിയിച്ചു. വാർത്താസമ്മേളന്തതിൽ ഉപദേശക സമിതി സെക്രട്ടറി സജികുമാറും പങ്കെടുത്തു.

രഹന ഫാത്തിമയുടെ ശബരിമല സന്ദർശനം വിവാദമായതിനെ തുടർന്ന് അവർക്കെതിരെ ബിഎസ്എൻഎൽ നടപടി എടുത്തിരുന്നു. എറണാകുളം ബോട്ട്ജെട്ടി ബ്രാഞ്ചിലെ ഉദ്യോ​ഗസ്ഥയായിരുന്ന രഹനയെ പാലാരിവട്ടം ഓഫീസിലേക്ക് സ്ഥലംമാറ്റുകയായിരുന്നു. രഹന ഫാത്തിമയും ആന്ധരയിൽ നിന്നുള്ള വനിതാ മാധ്യമപ്രവർത്തക കവിതയുമാണ് ശബരിമല കയറാനെത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രഹന ഫാത്തിമയുടെ ശബരിമല യാത്ര : എൻഐഎയ്ക്ക് പരാതി