News Now
മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
മുംബൈ: വിമാനത്തിനുള്ളിൽ പുകവലിച്ച മലയാളി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം 15,000 രൂപയുടെ ജാമ്യത്തിൽ വിട്ടു. ദോഹയിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ ശൗചാലയത്തിൽ വച്ച് പുകവലിച്ച കൊല്ലം സ്വദേശി ജസോ ടിജെ റോമി (24) നെയാണ് വിമാനത്തിലെ ജീവനക്കാർ പിടികൂടി പൊലീസിലേൽപ്പിച്ചത്.
രണ്ട് സിഗരറ്റുകളും ലൈറ്ററും ജെസോയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. വിമാനത്തിൽ പുകവലി നിരോധനമുള്ള വിവരം തനിക്കറിയില്ലെന്ന് ജസോ പൊലീസിനോട് പറഞ്ഞു.
ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറങ്ങാറായപ്പോഴായിരുന്നു ജസോ പുകവലിച്ചത്. അപായ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് ജീവനക്കാർ പിടികൂടിയത്. ദോഹയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ജസോ മുംബൈയിലിറങ്ങി തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ മാറിക്കയറാനിരിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


