ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ 157 പേർ വിദേശത്തുനിന്ന് വന്നവരാണ്

Last Updated :20 January 2024, 8:26 am IST

News Now

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 272 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ ഇതിൽ 15 പേർക്ക് രോ​ഗബാധ ഉണ്ടായത് എങ്ങനെയെന്ന് കണ്ടെത്താനായില്ല. ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ 157 പേർ വിദേശത്തുനിന്ന് വന്നവരാണ്. മറ്റ് ജില്ലകളിൽ നിന്നെത്തിയ 38 പേർക്കും വൈറസ് ബാധ കണ്ടെത്തി. സമ്പർക്കത്തിലൂടെ കൂടുതൽ പേർക്ക് രോ​ഗം സ്ഥിരീകരിച്ചതും ഇന്നാണ്.  68 പേർക്കാണ് സമ്പർക്കത്തിലൂടെ രോ​​ഗബാധ കണ്ടെത്തിയത്.

കേരളത്തിൽ ജൂൺ 30 വരെയുണ്ടായ 4442 കേസുകളിൽ 166 കേസുകളുടെ ഉറവിടം ആരംഭത്തിൽ അറിയാൻ സാധിച്ചിരുന്നില്ല. അവയിൽ 125 കേസുകളുടെയും ഉറവിടം പിന്നീട് കണ്ടെത്തുകയുണ്ടായി. അവശേഷിക്കുന്ന 41 കേസുകളുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ഇന്നലെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിൽ 18 കേസുകളുടെ ഉറവിടം അജ്ഞാതമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഇന്ന് ഉറവിടമറിയാത്ത 15 കോവിഡ് രോ​ഗികൾ; ആശങ്ക