സമരം ചെയ്‌തോളൂ, സമാധാനപരമായി മതിയെന്ന് ജില്ലാ കലക്ടര്‍

Last Updated :20 January 2024, 8:09 am IST

News Now


കൊച്ചി:  സമരങ്ങളും പ്രതിഷേധ പ്രകടനങ്ങളും സമാധാനപരമായി നടത്തണമെന്ന് ജില്ലാ കലക്ടര്‍ എസ്.സുഹാസിന്റെ അഭ്യര്‍ഥന. കലക്ടറേറ്റില്‍ ചേര്‍ന്ന സമാധാന  കമ്മറ്റി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം  ആവശ്യപ്പെട്ടത്. 

പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ നിയമം കൈയിലെടുക്കാതെയും പൊതുമുതല്‍ നശിപ്പിക്കാതെയും അത് നടത്തണം. പ്രതിഷേധങ്ങളും സമരങ്ങളും ജനജീവിതത്തെ ബാധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.  

സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാക്കറേ, ആലുവ റൂറല്‍ എസ്പി കെ.കാര്‍ത്തിക്, ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ കെ.പി.ഫിലിപ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സംഘടന പ്രതിനിധികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമരം ചെയ്‌തോളൂ, സമാധാനപരമായി മതിയെന്ന് ജില്ലാ കലക്ടര്‍