വൈക്കം എംഎല്‍എ സി കെ ആശയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് നിയമസഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

Last Updated :20 January 2024, 8:02 am IST

News Now

തിരുവനന്തപുരം : വൈക്കം എംഎല്‍എ സി കെ ആശയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് നിയമസഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ധനാഭ്യര്‍ത്ഥന ചര്‍ച്ച നടക്കുന്നതിനിടെ സഭയിലേക്ക് വന്ന ആശയുടെ കാല്‍ മേശയില്‍ ഇടിച്ചു. ഇതിന് പിന്നാലെ ആശ കുഴഞ്ഞുവീണു.

ഇതോടെ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു. ഉടന്‍ തന്നെ ഡോക്ടറെത്തി എംഎല്‍എയെ പരിശോധിച്ചു. തുടര്‍ന്ന് എംഎല്‍എയെ പുറത്തേക്ക് കൊണ്ടുപോയി. നാലുമിനുട്ട് നേരത്തേക്ക് നിര്‍ത്തിവെച്ച സഭ പിന്നീട് പുനരാരംഭിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സി കെ ആശ എംഎല്‍എ സഭയില്‍ കുഴഞ്ഞുവീണു ; നടപടികള്‍ നിര്‍ത്തിവെച്ചു