
News Now
മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ നാളെ സംസ്ഥാനത്ത് വിവിധ സംഘടനകള് പ്രഖ്യാപിച്ച ഹര്ത്താലില് സ്കൂള് പരീക്ഷകള്ക്ക് മാറ്റമില്ല. രണ്ടാംപാദ വാര്ഷിക പരീക്ഷകള് മുന്കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് അധികൃതര് അറിയിച്ചു.
അതേസമയം, നാളത്തെ ഹര്ത്താലില് മാറ്റമില്ലെന്ന് സംയുക്ത സമിതി അറിയിച്ചു. യാത്ര ഒഴിവാക്കി സഹകരിക്കണമെന്ന് സമരസമിതി പൊതുജനങ്ങളോട് അഭ്യര്ത്ഥിച്ചു.
ഹര്ത്താലിന്റെ മറവില് അക്രമം നടത്തുന്നവര്ക്ക് എതിരെ കര്ശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി പൊലീസും രംഗത്തെത്തി. അക്രമ സാധ്യത കണക്കിലെടുത്ത് സമരസമിതി നേതാക്കളെ കരുതല് തടങ്കലില് ആക്കി. എറണാകുളത്ത് നിരവധി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഹര്ത്താല് ദിവസം പൊതുസ്ഥലങ്ങളില് കൂട്ടംകൂടി നില്ക്കാന് അനുവദിക്കില്ല. പൊതുമുതല് നശിപ്പിച്ചാല് കേസെടുക്കും. സമരവുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണികള് ഉപയോഗിക്കരുത് എന്നും പൊലീസ് നിര്ദേശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
