
ഈമാസം വെള്ളക്കാര്‍ഡ് ഉടമകള്‍ക്ക് പത്തുകിലോ അരി; ഏഴുകിലോ പത്തുരൂപയ്ക്ക്
അനാഥാലയങ്ങളിലെ അന്തയവാസികള്‍ക്ക് അഞ്ച് കിലോ അരികൂടി നല്‍കും
തിരുവനന്തപുരം: പൊതുവിഭാഗം (വെള്ള കാര്‍ഡ്) ഉടമകള്‍ക്ക് ഈമാസം പത്തുകിലോ അരി അധികമായി നല്‍കുമെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ഏഴുകിലോ 10.90 രൂപ നിരക്കിലും മൂന്നു കിലോ 15 രൂപ നിരക്കിലുമാകും വിതരണം ചെയ്യുക. പൊതുവിപണിയില്‍ കിലോയ്ക്ക് 30 രൂപ വിലയുള്ള അരിയാണ് ഇത്തരത്തില്‍ വിതരണം ചെയ്യുക എന്ന് മന്ത്രി വ്യക്തമാക്കി.
അനാഥാലയങ്ങളിലെ അന്തയവാസികള്‍ക്ക് അഞ്ച് കിലോ അരികൂടി നല്‍കും. നീലക്കാര്‍ഡ് ഉടമകള്‍ക്ക് പതിനഞ്ചു രൂപ നിരക്കില്‍ മൂന്നു കിലോ അരി അധികമായി നല്‍കും. കേരളത്തിനുള്ള പച്ചരി, പുഴുക്കലരി അനുപാതം 50:50 ആക്കി. എഫ്‌സിഐയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത് എന്നും മന്ത്രി പറഞ്ഞു.
വെള്ളകാര്‍ഡുകള്‍ക്ക് ഡിസംബറില്‍ അഞ്ചുകിലോയും നവംബറില്‍ നാലുകിലോയും അരിയായിരുന്നു ലഭിച്ചിരുന്നത്. മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ വിഹിതത്തില്‍ മാറ്റമില്ല. സംസ്ഥാനത്ത് നവംബറില്‍ 17.2 ലക്ഷം കുടുംബങ്ങള്‍ റേഷന്‍ വാങ്ങിയിട്ടില്ലെന്നാണ് കണക്ക്. ഡിസംബറിലും ഇതുതന്നെയാണ് അവസ്ഥ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈല്‍ ആക്രമണം; പരിക്കേറ്റ ഇന്ത്യക്കാരന് മരിച്ചു, ഭാര്യയും മക്കളും ചികിത്സയില്‍

കോഴിക്കോട് ട്രെയിന്‍ തട്ടി രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

ഗ്യാനേഷ് കുമാറിനെ മാറ്റണം; നിയമസഭയില്‍ ഇന്ന് പ്രമേയം പാസാക്കും; എല്‍ഡിഎഫ് പിന്തുണയ്ക്കും

വയനാട്ടില്‍ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് വിനോദയാത്രാ സംഘം



