എലിപ്പനി ബാധിച്ച് പത്താംക്ലാസ് വിദ്യാര്‍ഥി മരിച്ചു

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു

Lenan
Lenan
Last Updated :11 October 2025, 6:02 pm IST

കോട്ടയം: കോട്ടയത്ത് എലിപ്പനി ബാധിച്ച് പത്താംക്ലാസ് വിദ്യാര്‍ഥി മരിച്ചു. എസ്എച്ച് മൗണ്ട് ചെങ്ങളക്കാട്ടില്‍ ലെനന്‍ സി ശ്യാം (15) ആണ് മരിച്ചത്.

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. ശ്യാം സി ജോസഫ്-നിഷ ദമ്പതിമാരുടെ മകനാണ്.

ക്ഷീണത്തോടെയുള്ള പനിയും, തലവേദനയും, പേശിവേദന എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. കണ്ണില്‍ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപിത്ത ലക്ഷണങ്ങള്‍ ഏതെങ്കിലും അനുഭവപ്പെട്ടാല്‍ ഉടന്‍ ചികിത്സ തേടണം.

News Now

Summary

10th class student died of leptospirosis

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates