ശ്വാസംമുട്ടി യാത്ര വേണ്ട; മെമു ട്രെയിനില്‍ ഇനി 12 കോച്ചുകള്‍; യാത്രക്കാര്‍ക്ക് ആശ്വാസം

പാലക്കാട്- എറണാകുളം, കൊല്ലം- എറണാകുളം, കൊല്ലം- കോട്ടയം മെമു ട്രെയിനുകളില്‍ 4 അധിക കോച്ചുകള്‍ കൂടി

kollam- ernakulam memu service
memu trainSource by : fb
Last Updated :14 February 2026, 9:03 am IST

കൊച്ചി: പാലക്കാട്- എറണാകുളം മെമു ട്രെയിനിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ച് റെയില്‍വേ. പ്രതിഷേധങ്ങള്‍ക്കും നിവേദനങ്ങള്‍ക്കും ഒടുവിലാണ് യാത്രക്കാര്‍ക്ക് ആശ്വസമായി കോച്ചുകളുടെ എണ്ണം ഉയര്‍ത്തിയത്.

നേരത്തെ 8 കോച്ചുകളാണ് ഉണ്ടായിരുന്നത്. പുതിയ തീരുമാനപ്രകാരം കോച്ചുകള്‍ 12 ആയാണ് ഉയര്‍ത്തിയത്. ഈ മാസം 23 മുതല്‍ 12 കോച്ചുകളുമായി മെമു ഓടിത്തുടങ്ങും.

പാലക്കാട്- എറണാകുളം (66609, 10) മെമുവിനു പുറമേ, കൊല്ലം- എറണാകുളം (06169, 70), കൊല്ലം- കോട്ടയം (66316, 15) മെമു ട്രെയിനുകളിലും കോച്ചുകളുടെ എണ്ണം 12 ആക്കും.

610 സീറ്റുകളുള്ള പാലക്കാട്- എറണാകുളം മെമുവില്‍ മൂവായിരത്തിലധികം യാത്രക്കാരാണ് നിന്നു തിരിയാന്‍ പോലുമാകാതെ യാത്ര ചെയ്യുന്നത്. റെയില്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ യാത്രക്കാര്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

12 കോച്ചുകള്‍ സ്ഥിരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാരടക്കം ഡിആര്‍എമ്മിനു പല തവണ കത്തും നല്‍കിയിരുന്നു. എന്നാല്‍ കോച്ചുകളുടെ കുറവ് പറഞ്ഞ് റെയില്‍വേ നടപടി നീട്ടുകയായിരുന്നു.

അതിനിടെ പാലക്കാട്, തിരുവനന്തപുരം ഡിവിഷനല്‍ റെയില്‍വേ മാനേജര്‍മാര്‍ അധിക കോച്ചുകള്‍ അനുവദിക്കണമെന്നു ആവശ്യപ്പെട്ട് ദക്ഷിണ റെയില്‍വേയ്ക്കും റെയില്‍വേ ബോര്‍ഡിനും കത്ത് നല്‍കി. തുടര്‍ന്നാണ് പുതിയ കോച്ചുകള്‍ നിര്‍മിക്കാനുള്ള തീരുമാനമുണ്ടായത്.

News Now

Summary

railway increases the number of coaches in the palakkad- ernakulam memu train

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates