
പാമ്പുകടിയേറ്റത് അറിഞ്ഞില്ല; ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ പതിനാറുകാരി മരിച്ചു
ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് മാനന്തവാടി ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച വൈഗയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വിഷബാധയേറ്റതായി കണ്ടെത്തിയത്.

മാനന്തവാടി: പാമ്പുകടിയേറ്റത് മനസ്സിലാക്കാതെ ശാരീരിക അസ്വസ്ഥതയുമായി ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിച്ച 16 വയസ്സുകാരി മരിച്ചു. വള്ളിയൂര്‍ക്കാവ് കാവ്കുന്ന് പുള്ളില്‍ വൈഗ വിനോദ് ആണ് മരിച്ചത്. ആറാട്ടുതറ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.
ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് മാനന്തവാടി ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച വൈഗയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വിഷബാധയേറ്റതായി കണ്ടെത്തിയത്. ഉടന്‍ വിഷത്തിനുള്ള ചികിത്സ നല്‍കിയെങ്കിലും സ്ഥിതി ഗുരുതരമായി.
തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാമ്പു കടിച്ച വിവരം കുട്ടിയോ വീട്ടുകാരോ അറിഞ്ഞിരുന്നില്ലെന്നാണു പ്രാഥമിക വിവരം. ആശുപത്രിയിലെത്തിച്ചപ്പോഴാണ് വൈഗയുടെ കാലില്‍ പാമ്പു കടിയേറ്റ പാടുള്ളതായി കണ്ടത്. പിതാവ്: വിനോദ്, മാതാവ്: വിനീത. സഹോദരി: കൃഷ്ണപ്രിയ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മീറ്റര്‍ റീഡര്‍മാരുടെ സമരം; ഈ മാസത്തെ വൈദ്യുതി ബില്‍ ശരാശരി ഉപയോഗം കണക്കാക്കി
ഭാഗ്യശാലി അജ്ഞാതന്‍!; ഓണം ബംപര്‍ ജേതാവ് 30 കോടി കൈപ്പറ്റി

'കോച്ച് വാക്കുപാലിച്ചില്ല; ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാര്‍'; ക്യാംപ് വിട്ടതില്‍ മാപ്പുചോദിച്ച് റൊണാള്‍ഡോ

സുഗതന്റെ വ്യാജ ഒപ്പിട്ടെന്ന പരാതി; പൊലീസ് ഉടന്‍ കേസെടുക്കും





