
സ്വീവേജ് ടാങ്കില്‍ ജോലിക്കിടെ ഉരുക്കുവടം പൊട്ടി; രണ്ട് തൊഴിലാളികള്‍ക്ക് പരിക്ക്
അന്‍പതടിയോളം ആഴമുള്ള കൂറ്റന്‍ സ്വീവേജ് ടാങ്കില്‍ ക്രെയിനില്‍ ഹിറ്റാച്ചി ഇറക്കിയ ശേഷം തൊഴിലാളികളെ ഇറക്കുന്നതിനിടെ ക്രെയിനിന്റെ ഉരുക്കു വടം പൊട്ടുകയായിരുന്നു.
തിരുവനന്തപുരം: വെണ്‍പാലവട്ടത്ത് നിര്‍മാണത്തിലിരിക്കുന്ന സ്വീവേജ് ടാങ്കില്‍ ജോലിക്കിടെ ഉരുക്കുവടം പൊട്ടി രണ്ടു തൊഴിലാളികള്‍ക്ക് ഗുരുതര പരുക്ക്. ബംഗാള്‍ സ്വദേശി പിന്റാ (30) ജാര്‍ഖണ്ഡ് സ്വദേശി അഫ്താബ് (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം.
അന്‍പതടിയോളം ആഴമുള്ള കൂറ്റന്‍ സ്വീവേജ് ടാങ്കില്‍ ക്രെയിനില്‍ ഹിറ്റാച്ചി ഇറക്കിയ ശേഷം തൊഴിലാളികളെ ഇറക്കുന്നതിനിടെ ക്രെയിനിന്റെ ഉരുക്കു വടം പൊട്ടുകയായിരുന്നു. അഗ്നിശമന സേനാംഗങ്ങള്‍ വളരെ പണിപ്പെട്ടാണ് ഇവരെ പുറത്തെടുത്തത്. ഗുരുതര പരുക്കേറ്റ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Related News


ബാലിയിലുണ്ടായ അപകടത്തില്‍ നുഷ്രത്ത് ബറൂച്ചയുടെ നട്ടെല്ലിന് പരുക്ക്; എയര്‍ ആംബുലന്‍സില്‍ മുംബൈയിലെത്തിക്കും

യാത്രക്കാരെ വലച്ച് താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗതക്കുരുക്ക്: ഹെയർപിൻ വളവിലെ കുഴിയിൽ വീണ് ലോറിയുടെ ടയർ പൊട്ടി



