20കാരിയെ വീട്ടിലേക്ക് വലിച്ചിഴച്ചു;  ബലാത്സംഗം മൊബൈലില്‍ പകര്‍ത്തി; പിന്നാലെ നിരന്തരപീഡനം; മൂന്ന് പേര്‍ അറസ്റ്റില്‍

യുവതിയില്‍ നിന്ന ഒന്നരലക്ഷം രൂപയും ആഭരണങ്ങളും മൂന്നംഗസംഘം തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:41 am IST
Edited by :migrator

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 20കാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി. മഹോബ ജില്ലയിലാണ് സംഭവം.ബുധനാഴ്ചയാണ് യുവതി പരാതി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബറിലാണ് കേസിനാധാരമായ സംഭവം നടന്നത്. പ്രതികളായ മൂന്നുപേരെയും അറസ്റ്റ് ചെയ്തതായും ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

ഗാന്ധിനഗര്‍ സ്വദേശികളാണ് അറസ്റ്റിലായവര്‍. ഒക്ടോബര്‍ എട്ടിന് നഗരത്തിലെത്തിയ യുവതിയെ മൂന്ന്  പേര്‍ ചേര്‍ന്ന് വലിച്ചിഴച്ച് വീട്ടിലേക്ക് കൊണ്ടുപോയശേഷം ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ബലാത്സംഗം ചെയ്യുന്ന വീഡിയോ പകര്‍ത്തുകയും പിന്നീട് ഇത് കാണിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത് നിരവധി തവണ പീഡിപ്പിച്ചതായും യുവതി ആരോപിക്കുന്നു. 

യുവതിയില്‍ നിന്ന ഒന്നരലക്ഷം രൂപയും ആഭരണങ്ങളും മൂന്നംഗസംഘം തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now