
കളിക്കാനെന്ന വ്യാജേന രാത്രി ടർഫുകളിലെത്തും, യുവാക്കളെ വലയിലാക്കി ലഹരി വിൽപന; 22കാരൻ അറസ്റ്റിൽ
കളിക്കാനെന്ന വ്യാജേന രാത്രി ടർഫുകൾക്ക് സമീപമെത്തി യുവാക്കളെ വലയിലാക്കുകയാണ് ഇയാളുടെ രീതി
കോഴിക്കോട്: ടർഫുകൾ കേന്ദ്രീകരിച്ച് രാത്രി സിന്തറ്റിക് ലഹരി വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ. മാത്തോട്ടം സ്വദേശി മോട്ടി മഹലിൽ റോഷൻ (22) ആണ് പിടിയിലായത്. അറസ്റ്റിലായപ്പോൾ യുവാവിൻ നിന്ന് 0.960 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. രഹസ്യവിൽപന നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.
മാത്തോട്ടം സ്വദേശികളായ രണ്ടുപേരെ എംഡിഎംഎയുമായി നഗരത്തിലെ ഹോട്ടൽമുറിയിൽനിന്ന് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ടർഫുകൾ കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്ന റോഷനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. കളിക്കാനെന്ന വ്യാജേന രാത്രി ടർഫുകൾക്ക് സമീപമെത്തി യുവാക്കളെ വലയിലാക്കുകയാണ് ഇയാളുടെ രീതി.
നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമീഷണറുടെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആൻഡി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും ഫറോക്ക് അസി. കമീഷണറുടെ നേതൃത്വത്തിലുള്ള പന്നിയങ്കര പൊലീസും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മലയാളി എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ജര്‍മ്മനിയില്‍ മരിച്ച നിലയില്‍

ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ കോൾ ചെയ്യിച്ചു; ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹിയില്‍ നാടകീയ നീക്കം, രാഹുലും പ്രിയങ്കയും അറസ്റ്റില്‍; തലസ്ഥാനം സംഘര്‍ഷഭരിതം

മരണത്തിലും പ്രകാശമായി; വിജി ടീച്ചറുടെ കണ്ണുകൾ രണ്ടുപേർക്ക് കാഴ്ചയേകും



