ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം; ഒന്‍പതാം ക്ലാസുകാരിയെ വീട്ടിലെത്തി പീഡിപ്പിച്ചു; 26കാരന് 30 വര്‍ഷം കഠിനതടവ്

പെണ്‍കുട്ടിയുടെ മാതാവിനെ ഉറക്കഗുളികകള്‍ നല്‍കി മയക്കിയ ശേഷമായിരുന്നു പ്രതിയുടെ ലൈംഗികാതിക്രമം.

26-year-old sentenced to 30 years' rigorous imprisonment for assaulting minor at her residence
ഒന്‍പതാം ക്ലാസുകാരിയെ വീട്ടിലെത്തി പീഡിപ്പിച്ചു; 26കാരന് 30 വര്‍ഷം കഠിനതടവ്പ്രതീകാത്മക ചിത്രം
Edited by :Sujith
Last Updated :1 നവംബർ 2025, 8:57 pm IST

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഒന്‍പതാം ക്ലാസ്സുകാരിയെ വീട്ടില്‍ കയറി ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 30 വര്‍ഷം കഠിനതടവും 5.75 ലക്ഷം രൂപ പിഴയും ശിക്ഷ. ആറ്റിങ്ങല്‍ അതിവേഗ സ്‌പെഷല്‍ കോടതിയുടെതാണ് വിധി ചിറയിന്‍കീഴ് ശാര്‍ക്കര സ്വദേശി സുജിത്തിനെയാണ് ജഡ്ജി സിആര്‍ ബിജു കുമാര്‍ ശിക്ഷിച്ചത്.

പെണ്‍കുട്ടിയുടെ മാതാവിനെ ഉറക്കഗുളികകള്‍ നല്‍കി മയക്കിയ ശേഷമായിരുന്നു പ്രതിയുടെ ലൈംഗികാതിക്രമം. പിഴയായി ഈടാക്കുന്ന 5.75 ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കാനും പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി 23 മാസം അധിക തടവ് അനുഭവിക്കണമെന്നും വിധി ന്യായത്തില്‍ പറയുന്നു.

പീഡനത്തിനു പിന്നാലെ വിവാഹ വാഗ്ദാനം നല്‍കി വര്‍ക്കലയിലെ റിസോര്‍ട്ടില്‍ കൊണ്ടുപോയും നിരവധി തവണ പ്രതി പീഡിപ്പിച്ചു. വിദ്യാര്‍ഥിനിയുടെ ഫോണ്‍ ബന്ധു പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

News Now

Summary

26-year-old sentenced to 30 years' rigorous imprisonment for assaulting minor at her residence

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates