മുഖ്യമന്ത്രിക്ക് ഇതിൽ പങ്കുണ്ടെന്നുമായിരുന്നു ഇയാൾ സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടത്തിയത്

പ്രതീകാത്മക ചിത്രം
Last Updated :22 January 2024, 7:49 pm IST

News Now

കാസർകോട്: കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും നവകേരള സദസ്സിനുമെതിരെ അപവാദപ്രചാരണം നടത്തിയ ആൾക്കെതിരെ കേസ്. കാസർകോട് കുഞ്ചത്തൂർ സ്വദേശി അബ്ദുൾ മനാഫിനെ (48) ആണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്. 

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയത് നവകേരള സദസ്സിന് പണം കണ്ടെത്തുന്നതിനാണെന്നും മുഖ്യമന്ത്രിക്ക് ഇതിൽ പങ്കുണ്ടെന്നുമായിരുന്നു ഇയാൾ സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടത്തിയത്. ഇയാളെ സ്റ്റേഷനിൽ വരുത്തി ഫോൺ പിടിച്ചെടുത്തശേഷം നോട്ടീസ് നൽകി വിട്ടയച്ചു. ഐടി നിയമം, കലാപ ആഹ്വാനം, ഇന്ത്യൻ ശിക്ഷാനിയമം 153-ാം വകുപ്പ് തുടങ്ങിയവ പ്രകാരമാണ് കേസെടുത്തത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates