മലപ്പുറത്ത് 7 കിലോ കഞ്ചാവ് പിടിച്ചു; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

വെസ്റ്റ് ബംഗാള്‍ സ്വദേശി അബ്ദുല്‍ ബറല്‍(30 വയസ്സ്) ആണ് പിടിയിലായത്.

അബ്ദുല്‍ ബറലിനെ പിടികൂടിയപ്പോള്‍/ ഫോട്ടോ: ഫെയ്‌സ്ബുക്ക്‌
Last Updated :22 January 2024, 7:52 pm IST

മലപ്പുറം: മഞ്ചേരി ടൗണില്‍ 7.945 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശി അബ്ദുല്‍ ബറല്‍(30 വയസ്സ്) ആണ് പിടിയിലായത്. കഞ്ചാവ് വില്പനയിലൂടെ ലഭിച്ച 35,000 രൂപയും ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. എക്‌സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്‌ക്വാഡും, മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സും, മഞ്ചേരി എക്‌സൈസ് റേഞ്ച് സംഘവും സംയുക്തമായിട്ടായിരുന്നു റെയ്ഡ്.

സ്ഥിരമായി ഒരേ സ്ഥലത്ത് താമസിക്കാത്ത ഇയാള്‍ ഇടയ്ക്കിടക്കു താമസസ്ഥലം മാറ്റുന്നതിനാല്‍ പിടികൂടാന്‍ സാധിച്ചിരുന്നില്ല. ഇന്നലെ ഇയാള്‍  കഞ്ചാവ് വില്പനയ്ക്കിറങ്ങിയതായി വിവരം ലഭിച്ചതിനാല്‍ ജില്ലയുടെ  വിവിധ ഭാഗങ്ങളില്‍ വ്യാപക പരിശോധന നടത്തിയാണ് ഇയാളെ പിടികൂടാന്‍ സാധിച്ചത്. 

ഇന്റലിജന്‍സ് വിഭാഗം ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷെഫീഖ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷിജുമോന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീജിത്ത് ടി, സച്ചിന്‍ ദാസ് വി, അഖില്‍ ദാസ് ഇ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now