പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, 70കാരന് 26 വര്‍ഷം കഠിന തടവും പിഴയും

പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ എഴുപതുകാരന് 26 വര്‍ഷം കഠിന തടവും 2,60,000 രൂപ പിഴയും. കുനിശ്ശേരിസ്വദേശി അമ്പലവളവ് കിഴക്കേത്തറ, ശ്രീഹരി ഹൗസ്, ഹരിദാസന് മേനോന് ആണ് പ്രതി. ആലത്തൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജ് സന്തോഷ്. കെ വേണുവാണ് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം രണ്ടു വര്‍ഷം അധികം തടവ് അനുഭവിക്കണം. പിഴയുടെ പകുതി അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവായി.
2021 നവംബര്‍ 15 മുതല്‍ ഡിസംബര്‍ 12 വരെ പല ദിവസങ്ങളില്‍ അതിജീവിത താമസിക്കുന്ന വീട്ടിലേക്ക് പ്രതി അതിക്രമിച്ചു കയറി ഗുരുതര ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. ഇതില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാകാന്‍ ഇടയായി എന്നാണ് പ്രോസീക്യൂഷന് വാദം.
ആലത്തൂര്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന റിയാസ് ചാക്കേരിയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്‍സ്പെക്ടര്‍ അരുണ്‍ കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ താജുദ്ദീന്, എഎസ്ഐ വത്സന്, സുലേഖ എന്നിവര്‍ അന്വേഷണം ഉദ്യോഗസ്ഥനെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ടി.എസ് ബിന്ദു നായര്‍ കോടതി ഹാജരായി. പ്രോസിക്യൂഷന് 26 സാക്ഷികളെ വിസ്തരിച്ച്, 42 രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. സിപിഒ നിഷ മോള് കോടതി നടപടികള്‍ ഏകോപിപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News

സിപിഎം പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസ്: അഞ്ചു ബിജെപി പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും

നവജാത ശിശുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസ്: അമ്മയ്ക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും; ശിക്ഷ വിധിച്ചത് 12 വർഷത്തിന് ശേഷം


