മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതില്‍ മനോവിഷമം? പത്താം ക്ലാസ് വിദ്യാര്‍ഥി ജിവനൊടുക്കി

തൊടുപുഴ: പത്താം ക്ലാസ് വിദ്യാര്‍ഥി ജിവനൊടുക്കി. ഇടുക്കി ബി എല്‍ ആറാം സ്വദേശിനിയായ ശ്രീ സഞ്ചനയാണ് (15) മരിച്ചത്. മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നുണ്ടായ മാനസിക ബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. മുരിക്കുംതൊട്ടിയിലെ മാന്‍ഫോര്‍ട്ട് വാലി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് സഞ്ചന.
WHAT TO READ NEXT

ശമ്പളവര്‍ധന: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നാളെ പണിമുടക്കും
ഇന്നലെ വൈകിട്ട് വീട്ടില്‍വെച്ച് വിഷം കഴിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ വിദ്യാര്‍ഥിനിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
മൃതദേഹം നിലവില്‍ തേന്നി മെഡിക്കര്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തും. സഞ്ചന പഠനത്തിലും കലാരംഗങ്ങളിലും മികവ് പുലര്‍ത്തിയ വിദ്യാര്‍ഥിനിയാണെന്ന് അധ്യാപകര്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം തമിഴ്നാട്ടില്‍ സംസ്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സംഭവത്തില്‍ ശാന്തന്‍പാറ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
Mentally distressed over parents arguing? Class 10 student commits suicide
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


