
അമ്മയ്ക്കും സഹോദരിക്കും ഉറക്ക ഗുളിക നൽകി 15കാരിയെ പീഡിപ്പിച്ചു; 60കാരന് അഞ്ച് ജീവപര്യന്തം
അമ്മൂമ്മ മരിച്ച ചടങ്ങിനിടെയാണ് ഇയാൾ തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി വെളിപ്പെടുത്തിയത്

തൃശൂർ: 15കാരിയെ വീട്ടിൽക്കയറി പീഡിപ്പിച്ച കേസിൽ 60കാരന് അഞ്ച് ജീവപര്യന്തം ശിക്ഷ. പുതുശേരി സ്വദേശി അജിതനെതിരെയുള്ള പോക്സോ കേസിലാണ് ശിക്ഷ. കുന്ദംകുളം പോക്സോ കോടതിയാണ് ഇയാൾക്കെതിരെ ശിക്ഷ വിധിച്ചത്.
2017ലാണ് സംഭവം. മാനസിക ക്ഷമത കുറഞ്ഞ 15കാരിയെയാണ് ഇയാൾ പീഡിപ്പിച്ചത്. അമ്മയ്ക്കും സഹോദരിക്കും ഉറക്ക ഗുളിക നൽകിയ ശേഷമായിരുന്നു പീഡനം. ശുചിമുറിയിൽ വച്ചാണ് ഇയാൾ കുട്ടിയെ ഉപദ്രവിച്ചത്. കുറ്റകൃത്യം പ്രതി ആവർത്തിച്ചതായി പൊലീസ് വകണ്ടെത്തിയിരുന്നു.
അമ്മൂമ്മ മരിച്ച ചടങ്ങിനിടെയാണ് ഇയാൾ തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി വെളിപ്പെടുത്തിയത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. നിരവധി വകുപ്പുകൾ പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.
ഈ പെൺകുട്ടിയുടെ മറ്റൊരു സഹോദരിയെ ഇയാൾ പീഡിപ്പിച്ചിരുന്നു. ഈ കേസിൽ ഇരട്ട ജീവപര്യന്തം ലഭിച്ച് ജയിലിൽ കഴിയുകയാണ് അജിതൻ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കെഎസ്ആര്‍ടിസിക്ക് വീണ്ടും ബസ്; ഇത്തവണ എംഎല്‍എ ഫണ്ടിലൂടെ; തുടക്കമിട്ട് പ്രവീണ്‍ കുമാര്‍

വിദേശത്ത് പോകാന്‍ പ്ലാന്‍ ഉണ്ടോ?, സൗജന്യ ട്രാവല്‍ സിംകാര്‍ഡുമായി എയര്‍ഇന്ത്യ; 30 രാജ്യങ്ങള്‍ പരിധിയില്‍

Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


