
News Now
തിരുവനന്തപുരം: കേരളാ പൊലീസിന്റെ യൂണിഫോം അണിഞ്ഞ് തട്ടിപ്പ് നടത്തുന്ന സംഘം പിടിയില്‍. പാറശ്ശാല സ്വദേശികളാണ് പിടിയിലായതെന്ന് പൊലിസ് പറഞ്ഞു. ഈ സംഘം ബ്ലാക്ക് മെയിലും തട്ടിക്കൊണ്ടുപോകലും നടത്തിയത് പൊലീസ് യൂണിഫോമിലായിരുന്നു. ലഹരിക്കടത്ത് സംശയിച്ചെത്തിയ പൊലീസ് ആണ് കിഡ്നാപ്പിങ് സംഘത്തെ കണ്ടെത്തിയത്.
കര്‍ണാടക കൃഷ്ണഗിരി സ്വദേശികളായ യൂസഫ്, ജാഫര്‍ എന്നിവരെയാണ് ഈ സംഘം തട്ടിക്കൊണ്ടുവന്നത്. മോചനദ്രവ്യമായി ഇവര്‍ 50 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. പാറശാലയിലെ പുതിയ കുളങ്ങരയിലെ വീട്ടിലാണ് ഇവര്‍ തട്ടിക്കൊണ്ടുവന്നവരെ പൂട്ടിയിട്ടത്.
പിടിയിലായ സാമുവല്‍ തോമസ് ബംഗളരൂവില്‍ യൂബര്‍ ഡ്രൈവറാണ്. ജിം ട്രെയിനറും മര്‍ച്ചന്റ് നേവി ജീവനക്കാരനുമാണ് പിടിയിലായ മറ്റുപ്രതികള്‍. പൊലീസ് യൂണിഫോം, തോക്ക്, വെടിയുണ്ട എന്നിവ പ്രതികളില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
Summary
A gang has been arrested for impersonating Kerala Police officers by wearing their uniforms
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഹെലികോപ്റ്റർ വിവാദം : ചിപ്സനുമായുള്ള കരാർ പുതുക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ

'ഫസ്റ്റ് ഹാഫില്‍ ഫുള്‍ സ്പീഡ്, സെക്കന്റ് ഹാഫില്‍ ഫൈനും കേസും'; അശ്വന്ത് കോക്കിനെ ട്രോളി കേരളാ പൊലീസ്





