ദേശീയ പാതയില്‍ കുറ്റിപ്പുറത്ത് വാഹനങ്ങളുടെ കൂട്ടയിടി; അപകടത്തിനിടയാക്കിയത് നിയന്ത്രണം വിട്ട ലോറി

ഞായറാഴ്ച്ച വൈകീട്ട് 6.30നാണ് സംഭവം

Kuttipuram
Kuttipuram
Edited by :എന്‍ പി അനൂപ്
Last Updated :19 ഏപ്രിൽ 2026, 10:18 pm IST

മലപ്പുറം: ദേശീയപാതയില്‍ കുറ്റിപ്പുറത്ത് റെയില്‍വേ മേല്‍പ്പാലത്തിന് സമീപം വാഹനങ്ങളുടെ കൂട്ടയിടി. നിയന്ത്രണംവിട്ട ചരക്ക് ലോറിയാണ് അപകടത്തിന് ഇടയാക്കിയത്. കോഴിക്കോട് ഭാഗത്തുനിന്നും ചരക്കുമായി എറണാംകുളത്തേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മറ്റ് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. ഞായറാഴ്ച്ച വൈകീട്ട് 6.30നാണ് സംഭവം

ചരക്ക് ലോറിയെ കൂടാതെ ആറു കാറുകളും ഒരു ടൂറിസ്റ്റ് ബസുമാണ് അപകടത്തില്‍പ്പെട്ടത്. കാറുകളില്‍ ഇടിച്ച ലോറി ഡിവൈഡറില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ലോറിക്ക് പിന്നില്‍ ഏതാനും വാഹനങ്ങളും കൂട്ടിയിടിച്ചു. അപകടത്തില്‍ കാര്‍ യാത്രക്കാരിക്ക് നിസാര പരിക്കേറ്റു. അവരെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.

പേരാമ്പ്ര സ്വദേശിയായ ചരക്ക് ലോറി ഡ്രൈവര്‍ മദ്യപിച്ചതായി ആരോപണമുണ്ട്. ഇയാളെ വൈദ്യ പരിശോധനക്കായി ഡ്രൈവറെ കുറ്റിപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തു.

News Now

Summary

A group of vehicles collided on the national highway near Kuttipuram; the accident was caused by a lorry that lost control.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates