
News Now
'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

തിരുവനന്തപുരം: പി ആര് എസ് ആശുപത്രിക്ക് സമീപം വന് തീപിടിത്തം. ആക്രിക്കടയുടെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. വലിയ തോതില് തീപടര്ന്ന് അന്തരീക്ഷത്തില് വന്തോതിലുള്ള പുക നിറഞ്ഞിട്ടുണ്ട്.
പന്ത്രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഫയര് ഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കിള്ളിപ്പാലത്തിലെ ആക്രിക്കടയിലാണ് തീപിടിത്തമുണ്ടായത്.
ജനവാസ മേഖലയിലാണ് തീപിടിത്തമുണ്ടായത്. സമീപത്തെ കടകള് അടയ്ക്കാന് പൊലീസ് നിര്ദേശം നല്കി. കിള്ളിപ്പാലത്ത് നിന്ന് ബണ്ട് റോഡിലേക്കുള്ള ഗതാഗതം പൂര്ണമായി നിരോധിച്ചു.
തൊട്ടടുത്തെ കെട്ടിടത്തിലേക്കും വീട്ടിലേക്കും തീ പടര്ന്നിട്ടുണ്ട്. ഗോഡൗണിന്റെ ഉള്ളില് നിന്ന് വന് പൊട്ടിത്തെറികള് ഉണ്ടായി. ഗോഡൗണിന് മുന്നില് നിന്ന മൂന്നു തെങ്ങുകള്ക്കും തീപിടിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

